മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഹായ്വാൻ’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാൻ ആണ് മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ അക്ഷയ് കുമാർ എത്തുന്നു.
ബൊമ്മൻ ഇറാനി, ശ്രീയ പിൽഗോങ്കർ, സയ്യാമി ഖേർ, രാജ്പാൽ യാദവ്, ഷരീബ് ഹാഷ്മി, രാജേഷ് ശർമ, മനോജ് ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദിവാകർ മണി, സംഗീതം പ്രീതിം. സിനിമയുടെ വിഎഫ്എക്സ് സൂപ്പർവൈസർ പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശനാണ്.